Advertisment

ബഹ്‌റൈനില്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ജീവിതം പാര്‍ക്കില്‍ തള്ളിനീക്കിയ പ്രവാസി മരിച്ചു, പാലോട് സ്വദേശിയുടെ സംസ്‌ക്കാരം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ന് ബഹ്‌റൈനില്‍ നടക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

റിപ്പോര്‍ട്ട് :ബഷീര്‍ അമ്പലായി

Advertisment

മനാമ: ബഹ്‌റൈനില്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ജീവിതം പാര്‍ക്കില്‍ തള്ളിനീക്കിയ പ്രവാസി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ സോമുവിനെ BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈനാണ്‌ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ന് സംസ്ക്കരിക്കുന്നത്‌.

publive-image

സോമുവിന്റെ കൈവശം യാതൊരുവിധ രേഖയുമില്ലാതിരുന്ന പ്രകാരം BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഇന്ത്യൻ എംബസിയിൽ യഥാസമയം റിപ്പോർട്ടു ചെയ്യുകയുണ്ടായി .

വൈകാതെ ബഹ്റൈനിലുള്ള പാലോട് സ്വദേശിയായ സുഹൃത്തു മുഖേനെ കുടുബവുമായി ബന്ധപ്പെടുകയും വളരെ കഷ്ടപ്പാടിൽ ജീവിക്കുന്ന ഭാര്യയുടെയും മകളുടെയും സങ്കടകരമായ അവസ്ഥയുടെ വിവരം അറിഞ്ഞപ്പോൾ തന്നെ ഏതു വിധത്തിലും സഹായിക്കാൻ BKSF നിരന്തരം പരിശ്രമിച്ചതിന്റെ ഭാഗമായി സോമുവിന്റെ മൃത്ദേഹം നാട്ടിലെത്തിക്കാൻ നോക്കിയെങ്കിലും യാതൊരു രേഖയും കൈയ്യിൽ ഇല്ലായിരുന്നു.

ദിവസങ്ങൾക് ശേഷം മെഡിക്കൽ റിപ്പോർട്ടിൽ കോറോണ പോസിറ്റീവ്  രേഖപ്പെടുത്തിയതിനാൽ മൃത്ദേഹം കൊണ്ടുപോവുന്നതിനുള്ള ശ്രമം ഉപേക്ഷിക്കുകയും ബഹ്റൈനിൽ സംസ്ക്കരിക്കാനുള്ള കാര്യങ്ങൾ ചെയ്തുവരികയായിരുന്നു .

ലീവ് കഴിഞ്ഞിട്ട് സോമു മൂന്ന് മാസമേ നാട്ടിൽ നിന്ന് എത്തിയിട്ടുണ്ടായിരുന്നള്ളൂ. എത്തിയത് മുതൽ കോറോണ പ്രതിസന്ധിയിൽ ജോലി ഉണ്ടായിരുന്നില്ല. റെസ്റ്റാറൻ്റ് ഗ്രൂപ്പിലാണ് ജോലി നോക്കിയിരുന്നത് . മാസങ്ങളായി തൊഴിലില്ലാതെ പാർക്കിൽ അഭയം തേടിയ സോമുവിന്റെ ദാരുണ മരണം ബഹ്റൈൻ മലയാളി സമൂഹത്തെ ഏറെ ചർച്ചകൾക്ക് പാത്രമായിരുന്നു .

കഴിഞ്ഞ ദിവസം സോമുവിന്റെ കൂടെ പാർക്കിൽ ഇതേ അവസ്ഥയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ വീരപ്പനെ BKSF കൂട്ടായ്മ എല്ലാ സംരക്ഷണവും നൽകി കമ്പനിയുമായി ബന്ധപ്പെട്ട് സ്പോൺസർ മുഖേനെ വേണ്ട ആനുകൂല്യങ്ങൾനേടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു .

സോമുവിന്റെ ഭാര്യയുടെയും കുടുബത്തിന്റെയും അഭ്യർത്ഥന മാനിച്ച് സംസ്ക്കാര ചടങ്ങ് എല്ലാ കർമ്മങ്ങളോടെയും പ്രാർത്ഥനയോടെയും നേരിട്ട് കുടുംബത്തിന് കാണിച്ച് ചെയ്യുവാനുള്ള സംവിധാനവും BKSF ഹെൽപ്പ് ലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

 

covid death
Advertisment