Advertisment

പ്രവാസം മതിയാക്കി പുതിയ വീട്ടില്‍ താമസമാരംഭിക്കാനായി നാട്ടില്‍ പോവാനിരിക്കെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു.

New Update

ജിദ്ദ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞരുന്ന മമലപ്പുറം സ്വദേശി ജിദ്ദ കിങ് അബ്ദൂല്‍ അസീസ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലില്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്.

Advertisment

publive-image

നാല് വര്‍ഷം മുമ്പാണ് ശിഹാബുദ്ധീന്‍ അവസാനമായി നാട്ടില്‍ പോയത്. നാട്ടില്‍ പുതുതായി നിര്‍മിക്കുന്ന വീടുപണി അവസാനഘട്ടത്തിലായിരുന്നു. പ്രവാസം മതിയാക്കി പുതിയ വീട്ടില്‍ താമസമാരംഭിക്കാനായി നാട്ടില്‍ പോവാനിരിക്കെയാണ് അന്ത്യം.

പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല, മക്കള്‍: മുഹമ്മദ് ഷാമില്‍ (എട്ട്), ഫാത്വിമ ഷഹ്മ(നാല്). സഹോദരങ്ങള്‍: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീന്‍, ഷബീബ്, സുലൈഖ, സുമയ്യ. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

Advertisment