Advertisment

കോവിഡ് ബാധിച്ച് സൗദിയില്‍ രണ്ടു മലയാളികള്‍ കൂടി മരണപെട്ടു.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി തേലേരി ബീരാന്‍ കുട്ടി (55)ബുറൈദയിലും , നിലമ്പൂർ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി തൊണ്ടി സുലൈമാൻ (52) ബിഷയിലും   കോവിഡ് ബാധിച്ചു മരിച്ചു.

Advertisment

publive-image

ബീരാന്‍ കുട്ടി / സുലൈമാൻ

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ചയിലധികമായി ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയി ലായിരുന്നു .ബീരാന്‍ കുട്ടി . ചൊവ്വ വൈകിട്ടാണ് മരിച്ചത്. കോവിഡ് ബാധിച്ച ഭാര്യ ചികിത്സയില്‍ തുടരുകയാണ്.

മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം  നയിക്കുന്ന ബീരാന്‍ കുട്ടി അല്‍വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു. ബുറൈദ ജാലിയാത്തിന്റെയും  കെ എം സി സി യുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ,ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയാണ്.

കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുന്‍പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടില്ലാത്തതിനാല്‍ അതിനു വേണ്ടി ഒരു വര്‍ഷം കൂടി നില്‍ക്കാമെന്നു തീരുമാനിച്ചതായിരുന്നു.

മുഹമ്മദ്- നമ്പീസ ദമ്പതികളുടെ മകനാണ്.ഭാര്യ :സുലൈഖ. മക്കള്‍: ഷാഫി, ഷമീര്‍, സഫീന ജാസ്മിന്‍. ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബുറൈദ കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

ബിഷയില്‍ മരണപെട്ട  സുലൈമാൻ ആഴ്ചകളായി ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്ര പരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലായിരുന്നു. ചൊവ്വ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം.

ഇരുപത് വർഷമായി സൗദിയിലുള്ള സുലൈമാൻ ആദ്യം റിയാദിലായിരുന്നു. നിറഞ്ഞ സൗഹൃദത്തിനുടമയായ സുലൈമാൻ ബിഷയിൽ  അൽശാഇർ ഗ്രൂപ്പിലെ  ഹോട്ടൽ ജീവനക്കാരനായി എത്തിയിട്ട് നാല് വർഷമായി. നല്ല ഫുഡ്ബോളർ കൂടി ആയിരുന്ന

പരേതരായ തൊണ്ടിയിൽ അലവിയുടെയും ചെമ്പാടി കദീജയുടെയും പുത്രനാണ്.ഭാര്യ ചേട്ടക്കുത്ത് സൈനബ. മക്കൾ -ഹിബ, ഹിഷാം.മരുമകൻ- നൗഷാദ് പാലേമാട്.

ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍  പ്രകാരം ബിഷയിൽ നടത്തും. അനന്തര നടപടികൾക്കായി കെ എം സി സി നേതാക്കളായ ഹംസ ഉമർ, ബഷീർ പുല്ലൂണി, ജാസി, അബ്ബാസ് ശവ്വായി എന്നിവർ രംഗത്തുണ്ട്. സൗദിയില്‍ കോവിഡ്  ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 131 ആയി

Advertisment