Advertisment

കൊവിഡ് ബാധിച്ചു മരിച്ച തൃശൂർ കൂർക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീൻ കാസിം ബേയ്ഗിന്റെ മൃതദേഹം കുവൈറ്റില്‍ സംസ്‌കരിച്ചു

New Update

publive-image

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ച തൃശൂർ കൂർക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീൻ കാസിം ബേയ്ഗിന്റെ മയ്യിത്ത് ഖബറടക്കി. ഖബറടക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക ജോലികൾ കുവൈത്ത് കെ.എം.സി.സി. നേതാക്കളായ ഹാരിസ് വള്ളിയോത്തും ഷാഹുൽ ബേപ്പൂരും ചേർന്ന് പൂർത്തീകരിച്ചിരുന്നു.

ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് അബ്ബാസിയയിലെ താമസ സ്ഥലത്ത്‌ നിന്ന് ഫർവ്വാനിയ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകും വഴിയാണു മരണം സംഭവിച്ചത്‌. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും ഒരു കുട്ടിയും കുവൈത്തിലുണ്ട്

Advertisment