Advertisment

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് "ചാ​ണ​ക​വും മൂ​ത്ര​വും': ശാ​സ്ത്രീ​യ​മ​ല്ലെ​ന്ന് ഐ​എം​എ: ചാണകവും മൂത്രവും ശരീരത്തിൽ വാരിത്തേച്ചാൽ മറ്റ് രോ​ഗങ്ങൾ പിടിപെടുമെന്ന് വിദ​ഗ്ദർ

New Update

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ ത​ള്ളി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ). വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ല്‍ പ​റ​ഞ്ഞു.

Advertisment

publive-image

ഗോ​മൂ​ത്രം കു​ടി​ച്ചാ​ല്‍ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ല്‍​എ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹം ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഗു​ജ​റാ​ത്തി​ല്‍ ചി​ല ആ​ളു​ക​ള്‍ പ​ശു അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ദേ​ഹ​ത്ത് തേ​ച്ച്‌ പി​ടി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്.

Advertisment