Advertisment

കുവൈറ്റില്‍ പുതുതായി സ്ഥിരീകരിച്ചത് 638 കൊവിഡ് കേസുകളും മൂന്ന് മരണവും; ആകെ രോഗബാധിതരുടെ എണ്ണം 49941 ആയും മരണസംഖ്യ 368 ആയും ഉയര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 638 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 49941 ആയും മരണസംഖ്യ 368 ആയും ഉയര്‍ന്നു.

520 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 40463 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 9110 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 157 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 463 പേര്‍ സ്വദേശികളാണ്. ഫര്‍വാനിയ-99, അഹമദി-195, ഹവല്ലി-76, കേപിറ്റല്‍-127, ജഹറ-141 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്കുകള്‍.

സബാഹിയ-31, സബാഹ് സാലെം-32, സ അദ് അബ്ദുല്ല-39, റിഖ-25, ജാബര്‍ അലി-25, ജാബര്‍ അല്‍ അഹമദ്-23 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം.

Advertisment