Advertisment

മഹാമാരിയില്‍ വിറച്ച് മഹാരാഷ്ട്ര: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 3427 കൊവിഡ് കേസുകളും 126 മരണവും; മുംബൈയില്‍ 99% ഐസിയു കിടക്കകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു

New Update

publive-image

Advertisment

മുംബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3427 കൊവിഡ് കേസുകളും 126 മരണവും. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 104568 ആയും മരണസംഖ്യ 3843 ആയും ഉയര്‍ന്നു.

1550 പേര്‍ ഇന്ന് മഹാരാഷ്ട്രയില്‍ രോഗമുക്തി നേടി. ഇതുവരെ 49346 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 51379 പേര്‍ ചികിത്സയിലാണ്.

മുംബൈയില്‍ മാത്രം 1380 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 77 പേര്‍ മരിച്ചു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 56831 ആയും മരണസംഖ്യ 2121 ആയും വര്‍ധിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയിലെ ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതര്‍. വെന്റിലേറ്ററുകള്‍ 94 ശതമാനവും ഉപയോഗത്തിലാണെന്നും ബൃഹന്മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

മുംബൈയിലെ ആശുപത്രികളിലെ ഐസിയുകളില്‍ എല്ലാംകൂടി 1181 കിടക്കകളാണുണ്ടായിരുന്നത്. ഇതില്‍ 1167 എണ്ണവും ഇപ്പോള്‍ ഉപയോഗത്തിലാണ്. 14 കിടക്കകള്‍ മാത്രമാണ് ശേഷിക്കുന്നത്. 530 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 497 എണ്ണവും ഉപയോഗത്തിലാണ്.

മുംബൈയിലെ കോവിഡ് ആശുപത്രികളിലും കോവിഡ് ആരോഗ്യകേന്ദ്രങ്ങളിലുമായി ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള 10,450 കിടക്കകളില്‍ 9,098 കിടക്കകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനം 5260 എണ്ണത്തില്‍ 3986 എണ്ണവും ഉപയോഗത്തിലാണെന്നും മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.

Advertisment