Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 12020 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 12020 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 584754 ആയി.

പുതുതായി 322 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 19749 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6844 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 408286 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 156409 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment