Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.06 ലക്ഷം പിന്നിട്ടു; പുതുതായി രോഗം സ്ഥിരീകരിച്ചത് 6555 പേര്‍ക്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 6555 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 206619 ആയി.

ഇന്ന് 151 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 8822 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3658 പേര്‍ പുതുതായി കൊവിഡ്മുക്തരായി. 111740 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 86040 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ ഇന്ന് 1287 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 69 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 84524 ആയും മരണസംഖ്യ 4899 ആയും ഉയര്‍ന്നു.

Advertisment