Advertisment

കൊവിഡ് 19; പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 341 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

New Update

മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 341 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്.

Advertisment

publive-image

ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച 75 ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ മാര്‍ച്ച്‌ 31 വരെ പൂര്‍ണ്ണമായി നിര്‍വെച്ചിരിക്കുകയാണ്.

covid new case report
Advertisment