Advertisment

ഈ വർഷം വേല വേണ്ട: ക്ഷേത്രഭണ്ഡാരത്തിലെനാണയ തുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

New Update

മണ്ണാർക്കാട്:ക്ഷേത്രഭണ്ഡാരത്തിലെ പണം കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്സംഭാവന നൽകി  കരിമ്പയിൽ സഹാനുഭൂതിയുടെ മാതൃക.മനുഷ്യ നന്മയിലും മതേതരത്വത്തിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന,കരിമ്പ കൈക്കോട്ടിൽഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാര തുകയാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകിയത്.

Advertisment

publive-image

പൈതൃക കുടുംബ ക്ഷേത്രം കൂടിയായ,കരിമ്പ കൈക്കോട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി കെ. അപ്പു വെളിച്ചപ്പാട്, ഭണ്ഡാരത്തിലെ 11,110 രൂപ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പണം നടത്തി.കല്ലടിക്കോട് പോലീസ് സബ്ഇൻസ്‌പെക്ടർ ലീലാഗോപൻ പണം ഏറ്റുവാങ്ങി.

മനുഷ്യ മനസ്സിനെ നന്മയില്‍ അധിഷ്ഠിതമാക്കാനാണ് ആരാധനാലയങ്ങൾ നിലകൊള്ളുന്നത്. എല്ലാ വർഷവും ഈ പൈതൃക ക്ഷേത്രത്തിൽ വേല നടത്താറുണ്ട്. വേലക്കായി നാട്ടുകാർ സംഭാവനയായി പെട്ടിയിൽ നിക്ഷേപിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ദക്ഷിണയായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുമെന്നും ഈ സംഭാവന ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ മഹത്തരമാണെന്നും എസ്.ഐ പറഞ്ഞു.

വേലായുധൻ,ശിവൻ,ഉണ്ണി,സുകുമാരൻ,സന്തോഷ്,അസീസ്,സതീഷ്‌കുമാർ,പി.ജി.വത്സൻ എന്നിവരും സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരും ഈ പുണ്യപ്രവൃത്തിക്ക് സാക്ഷികളായി.

covid prathirodham
Advertisment