Advertisment

കോവിഡിനെതിരെ ജാഗ്രത പുലർത്തിയ പോലീസിനും ആരോഗ്യ വകുപ്പിനും സ്നേഹപൂർവ്വം കുട്ടികളുടെ കത്ത്

New Update

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിച്ച ആരോഗ്യ പ്രവര്‍ത്തകരെയും സമൂഹ വ്യാപനം തടയുന്നതിന് ശക്തമായ നിലപാടെടുത്ത പോലീസ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് കല്ലടിക്കോട് എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾ മഞ്ജിമ സി.എസ്, സാരംഗ് സജി, എന്നിവർ അയച്ച കത്തുകൾ ശ്രദ്ധേയമായി.

Advertisment

publive-image

അത്യപൂർവമായ, യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ പൊരുതാനുറച്ച രണ്ടു വകുപ്പുകളുടെ സേവന പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ബോധവല്‍ക്കരണം എന്ന നിലയിലുമാണ് ഞങ്ങൾ കത്തുകൾ എഴുതിയതെന്ന് കുട്ടികൾ പറഞ്ഞു.

ഒറ്റപ്പാലത്തുനിന്നും നിർദേശം കിട്ടിയതനുസരിച്ചു മണ്ണാർക്കാടുനിന്നും പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് നേരിട്ടെത്തിയാണ് കത്ത് അടക്കം ചെയ്ത സ്നേഹപൊതി ഭാരതീയ തപാൽ വകുപ്പ് രണ്ടു വകുപ്പ് മേധാവികൾക്കും കൈമാറിയത്.

publive-image

അതി സങ്കീർണ്ണമായ ഒരവസ്ഥയിൽ പരമാവധി വീടിനുള്ളിൽ തന്നെ കഴിയാൻ നിർബന്ധിച്ച് പോലീസ് സ്വീകരിച്ച കർശന നടപടിയും സമർത്ഥമായ നീക്കങ്ങളുമാണ് ഇന്നത്തെ കരുത്തിനും ആശ്വാസത്തിനും വക നൽകിയതെന്നും കുട്ടികൾ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

covid student letters
Advertisment