Advertisment

ലോക്ക്ഡൗൺ 62 ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി

New Update

ദില്ലി: ലോക്ക്ഡൗൺ 62 ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി. 4021 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ​ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലാണ് രോ​ഗബാധിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6977 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.

Advertisment

publive-image

രോ​ഗികളുടെ എണ്ണത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതുവരെ 52,667 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 60 പേരാണ് രോ​ഗം ബാധിച്ച് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 1,695 ആയി. 1186 പേർക്ക് ഇന്ന് രോഗം ദേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15786 ആണ്.

ഗുജറാത്തിൽ 405 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. 14468 പേരാണ് സംസ്ഥാനത്ത് രോ​ഗബാധിതരായുള്ളത്. 24 മണിക്കൂറിനുള്ളിൽ 30 പേർ രോ​ഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 888 ആയി.

Advertisment