Advertisment

ഒമാനില്‍ ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് മരണം, 206 പേര്‍ രോഗമുക്തി നേടി.

New Update

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് നിലവില്‍ 1,28,461 പേരാണ് കോവിഡ്മുക്തരായി ട്ടുള്ളത്. അതേസമയം രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,36,622 ആയി. എന്നാല്‍ ഇതുവരെ 1539 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisment

publive-image

അതിനിടെ ഒമാനില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധന കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഗള്‍ഫ്‌ മേഖലയില്‍ ആകെ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ഒമാനിലെ നോര്‍ത്ത് ഷർഖിയ ഗവർണറേറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ ഫെബ്രുവരി 12 മുതൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ 14 ദിവസത്തേക്ക് അടയ്ക്കാൻ സുപ്രീം കമ്മറ്റി ഉത്തരവിട്ടു

ഗ്യാസ് സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് നോർത്ത് ഷർഖിയിലെ അൽ-കാബിൽ, അൽ-മുധൈബി, ബിഡിയ, ഇബ്ര , വാദി ബാനി ഖാലിദ്,ധെമാ വാ തായീൻ എന്നിവിടങ്ങളിലാണ് നിയന്ത്രണം എര്‍പെടുത്തിയിട്ടുള്ളത്

Advertisment