Advertisment

സൗദിയില്‍ ഇന്ന്‍ ഏറ്റവും കൂടിയ പ്രതിദിന മരണനിരക്ക് 58 പേര്‍ മരണപെട്ടു. പുതിയ രോഗവാഹകര്‍ 3580, അതീവ തീവ്രപരിചരണ വിഭാഗത്തില്‍ 2283 പേര്‍

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ 58 പേരാണ് മരണമടഞ്ഞത് ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണിത് ഇതോടെ ആകെ മരണസംഖ്യ 1916 ആയി. 3580 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 209,509 ആയി.

Advertisment

publive-image

24 മണിക്കൂറിനിടെ 1980 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 145,236 ആയി. 62,367 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2283 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 198 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ അഞ്ചുവരെ രാജ്യത്ത് ഇതുവരെ ആകെ 18,74,327 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 50,564 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

പുതിയ രോഗികൾ കൂടുതല്‍ റിയാദിലാണ് 332, ദമ്മാം 206, ഖത്തീഫ് 111, തൈഫ് 271, മക്ക 230 , ജിദ്ദ 149, മഹായില്‍ അസിര്‍ 113, ബുറയിദ 114, മദീന 159, അബഹ 177 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 129 നഗരങ്ങളില്‍ ,നിന്നും 3580 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 11,411,268, മരണസംഖ്യ, 534,176 രോഗമുക്തി നേടിയവര്‍ 6,460,980, ചികിത്സയിലുള്ളവരുടെ എണ്ണം 4,416,112 ആണ്.

publive-image

Advertisment