Advertisment

കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ;  21 ദിവസത്തിനുള്ളില്‍ അരക്കോടി ആളുകളില്‍ പ്രതിരോധം തീര്‍ത്തു

New Update

ഡൽഹി: കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യന്‍ ആരോഗ്യ പരിപാലന രംഗം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ വാക്‌സിനേഷന് വിധേയരായത്. ഇത്രയും വേഗത്തില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇന്ത്യ.

Advertisment

publive-image

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യന്‍ രോഗ പ്രതിരോധത്തിന്റെ കുതിപ്പ് പുറത്തുവിട്ടത്. ഫെബ്രുവരി 5 വെള്ളിയാഴ്ച വൈകുന്നേരത്തോടെ രാജ്യത്തെ 53 ലക്ഷം പേരില്‍ വാക്‌സീന്‍ കുത്തിവച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ മൂന്നാഴ്ചകള്‍ മാത്രമാണ് അരക്കോടി പേരില്‍ വാക്‌സീന്‍ കുത്തിവയ്ക്കാന്‍ ആവശ്യമായി വന്ന സമയം. എന്നാല്‍ അമേരിക്കയില്‍ ഇതിനായി 24 ദിവസവും ബ്രിട്ടണില്‍ 43 ദിവസവും, ഇസ്രായേലില്‍ 45 ദിവസവും വേണ്ടിവന്നു.

ജനുവരി 16 മുതലാണ് രാജ്യത്ത് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചത്. നിലവില്‍ രണ്ട് കോവിഡ് വാക്സീനുകളാണ് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഓക്സ്ഫോഡ്-ആസ്ത്ര സെനക്ക കൂട്ടുകെട്ടിലൊരുങ്ങിയ 'കോവിഷീല്‍ഡ്', ഭാരത് ബയോടെക്കിന്റെ 'കോവാക്സീന്‍' എന്നിവയാണവ.

വാക്‌സീന്‍ ലഭ്യമാക്കിയവരില്‍ 27 പേരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇതുവരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

covid vaccination
Advertisment