Advertisment

ആവശ്യത്തിനനുസരിച്ച്‌ മാത്രം വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ആവശ്യത്തിനനുസരിച്ചു മാത്രം വാക്സിന്‍ നല്കുമെന്നുള്ള കേന്ദ്രത്തിന്റെ പുതിയ നിലപാട് സംസ്ഥാനത്തെ സ്ഥിതി പരുങ്ങലില്‍ ആകുകയാണ്.

Advertisment

publive-image

കോവിഡ് പരിശോധനയ്ക്കൊപ്പം വാക്സിനേഷനും നല്‍കികൊണ്ട് രോഗത്തെ പിടിച്ചു നിര്‍ത്താനുള്ള ശ്രമമായിരുന്നു സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, വാക്‌സിന്‍ ക്ഷാമം ഇതിനു തിരിച്ചടിയാകുകയാണ്. 50 ലക്ഷം ഡോസ് വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം രണ്ടുലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്.

മറ്റുസംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്ബോള്‍ കേരളത്തില്‍ പാഴാക്കി കളഞ്ഞ വാക്‌സിന്‍ പൂജ്യം ശതമാനമാണ്. രോഗനിരക്ക് രാജ്യത്താകമാനം ഉയര്‍ന്നതോടെ ദേശീയതലത്തില്‍ വാക്‌സിന്റെ ആവശ്യം ഏറിയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്നാണ് കരുതുന്നത്.

Advertisment