Advertisment

ഗോശാല തുറക്കൂ ,പണം സമ്പാദിക്കൂ.വരുന്നു ഉത്തർ പ്രദേശ് സർക്കാരിന്റെ പുതിയ ഓഫർ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

യുവാക്കൾക്കും കർഷകർക്കും ഇതിൽ പങ്കാളികളാകാം. നഗരത്തിലും ,ഗ്രാമവീഥികളിലും അലഞ്ഞുതിരി ഞ്ഞുനടക്കുന്ന ആയിരക്കണക്കിനു പശുക്കളെയും കുട്ടികളെയും കൊണ്ടുവന്നു തീറ്റനൽകി നല്ലരീതിയിൽ വളർത്തിയാൽ ഉത്തർപ്രദേശ് സർക്കാർ പണം നൽകുന്ന പദ്ധതിക്ക് രൂപരേഖ തയ്യാറായിക്കഴിഞ്ഞു.

Advertisment

publive-image

സ്വന്തമായി ഒരേക്കറിൽ കൂടുതൽ വസ്തുവുള്ളവർക്ക്‌ മാത്രമേ ഇതിൽ പങ്കാളികളാകാൻ കഴിയുകയുള്ളു. സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചായിരിക്കണം സംരക്ഷണവും പരിപാലനവും.സ്വന്തമായി പണം മുടക്കി വാങ്ങുന്ന പശുക്കളെയും ഇവിടെ സംരക്ഷിക്കാവുന്നതാണ്. സ്വയം സേവക സംഘങ്ങൾക്കും ,മഹിളാ സമാജങ്ങൾക്കും ഇതിൽ പങ്കാളികളാകാവുന്നതാണ്.

ഉത്തർപ്രദേശ് മൃഗസംരക്ഷണവകുപ്പുമന്ത്രി എസ് .പി .ബഘേലിന്റെ അഭിപ്രായത്തിൽ ആർക്കും ഇത്തരം ഗോശാലകൾ തുറക്കാവുന്നതാണത്രേ. തൊഴിൽരഹിതരായ യുവാക്കൾക്ക് ഇത് ഉപകാരപ്രദമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. 200 പശുക്കളെ ഒരു ഗോശാലയിൽ സംരക്ഷിക്കാൻ കഴിയണം.

publive-image

ഒരു പശുവിനു 30 രൂപ വച്ച് മൊത്തം പശുക്കൾക്കുമായി ഒരു മാസം 1.80 ലക്ഷം രൂപാ സഹായധനമായി സർക്കാർ നൽകുന്ന താണ്. ഇത് പശുക്കൾക്ക് പുല്ലും,തീറ്റയും നൽകാനും അതിന്റെ സംരക്ഷണത്തിനുമാണ്.പകരം പാൽ, ചാണ കം, മൂത്രം എന്നിവ പൂർണ്ണമായും വ്യക്തിയുടെ അവകാശമായിരിക്കും.അതിൽനിന്ന് ലഭിക്കുന്ന ഒരു പൈസ പോലും സർക്കാരിന് നൽകേണ്ടതില്ല.

Advertisment