Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. തമിഴ്‌നാട് പൊള്ളാച്ചിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സംഭവ ദിവസം രാത്രി എട്ട് മണിയോടെ സുഹൃത്തുക്കളായ മുരുകന്‍, കാര്‍ത്തി എന്നിവര്‍ക്കൊപ്പം വീട്ടില്‍ മദ്യപിക്കുകയായിരുന്നു.

Advertisment

publive-image

ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ഗോപാലപുരത്തിനടുത്തുള്ള കൃഷിഭൂമിയിലെ വീട്ടിലാണ് മദ്യപിക്കാനെത്തിയത്. മദ്യപിച്ച ശേഷം അഞ്ച് വയസുകാരിയുടെ പിതാവും സുഹൃത്തായ മുരുകനും കൃഷിയിടത്തിനെ പമ്പ് ഹൗസിലേക്ക് സംസാരിക്കാനായി പോയി.

ഈ തക്കം മുതലെടുത്ത് പിതാവിന്റെ മറ്റൊരു സുഹൃത്തായ കാര്‍ത്തി മിഠായി വാങ്ങിത്തെരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മോട്ടര്‍ സൈക്കിളില്‍ കേറ്റി കൊണ്ടുപോയി. എന്നാല്‍ രണ്ടു മണിക്കൂറിയാട്ടും കുട്ടിയുമായി കാര്‍ത്തി തിരിച്ച്‌ വന്നില്ല. തുടര്‍ന്ന് കാര്‍ത്തിയെ ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. ശേഷം ഏറേ നേരത്തിന് ശേഷം പെണ്‍കുട്ടിയുമായി കാര്‍ത്തി തിരിച്ചെത്തി. അതേസമയം കുട്ടിയുടെ ശരീരത്തില്‍ രക്തക്കറയും പെണ്‍കുട്ടി കരയുന്നുണ്ടായിരുന്നു.

തുടര്‍ന്ന് എന്താണെന്ന് സംഭവിച്ചതെന്ന് അച്ഛന്റെ ചോദ്യത്തിന് നടന്നതെല്ലാം കുട്ടി പറഞ്ഞു. ശേഷം അച്ഛന്‍ കാര്‍ത്തിയെ മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും കാര്‍ത്തിയെ കൈകാര്യം ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് കാര്‍ത്തിയെ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സംഭവസ്ഥലത്തെത്തിയ അനൈമലൈ പോലീസ് പെണ്‍കുട്ടിയെയും കാര്‍ത്തിയെയും പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പിന്നീട് കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് അധികാരികള്‍ അറിയിച്ചു.

Advertisment