Advertisment

ബംഗാളില്‍ സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലീമിനുനേരെ ആക്രമണം: വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ട്

New Update

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ വാനഹവ്യൂഹത്തിനുനേരെ അക്രമം. മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹം റായ്ഗഞ്ചിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ആക്രമികള്‍ ആക്രമിക്കുകയായിരുന്നു.

Advertisment

publive-image

മുഹമ്മദ് സലീമിന് എന്തെങ്കിലും പരിക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. വാഹന വ്യൂഹത്തിനു നേരെ വെടിവെച്ചുവെന്നും സി.പി.ഐ.എം ആരോപിക്കുന്നുണ്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അക്രമിസംഘത്തിലെ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.കഴിഞ്ഞ തെരഞ്ഞെടുപ്പിലും പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനെ വലിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

പ്രതിപക്ഷ നേതാക്കളെ പോളിങ് ബൂത്തിലേക്ക് കടത്തിവിടുന്നില്ലെന്നാരോപിച്ച് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

Advertisment