Advertisment

പാലായില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍ നിലവില്‍ വന്നപ്പോള്‍ ഏക നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും  6 ഗ്രാമ പഞ്ചായത്തുകളും പിടിച്ചടക്കി ഇടത് ആധിപത്യം !

New Update

publive-image

Advertisment

പാലാ: പാലായില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇടതു മുന്നണിക്കും കേരള കോണ്‍ഗ്രസ് - എമ്മിനും വ്യക്തമായ ആധിപത്യം. പാലാ നിയോജക മണ്ഡലത്തിലെ ഏക നഗരസഭയായ പാലായും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളും 6 ഗ്രാമ പഞ്ചായത്തുകളും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി നേടിയത്.

പാലാ നഗരസഭാ ചെയര്‍മാന്‍, ളാലം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പദവികള്‍ എന്നിവ കേരള കോണ്‍ഗ്രസ് - എമ്മിനാണ്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്.

തലനാട്, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, എലിക്കുളം ഗ്രാമ പഞ്ചായത്തുകളിലാണ് ഇടതുപക്ഷത്തിന്‍റെ ഭരണ സമിതികള്‍ നിലവില്‍ വന്നത്. ഭരണങ്ങാനത്ത് യുഡിഎഫിനും എല്‍ഡിഎഫിനും ഒരേ സീറ്റു നിലയായിരുന്നതിനാല്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്.

മുത്തോലി ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെ ബിജെപി ഭരണം പിടിച്ചു. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളില്‍ യുഡിഎഫും ഭരണം പിടിച്ചു. യുഡിഎഫ് ഭരണം പിടിച്ച മൂന്നിലവില്‍ മാത്രമാണ് മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളത്. മേലുകാവിലും തലപ്പലത്തും സ്വതന്ത്രരെ കൂട്ടിയാണ് ഭരണം നേടിയത്.

 

 

pala news
Advertisment