സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു. 62 വയസ്സായിരുന്നു. ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച 1.30 ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിനുവെക്കും. തൈക്കാട് ശാന്തികവാടത്തിൽവെച്ചാണ് സംസ്‌കാരം.

സിപിഎമ്മിന്റെ വഞ്ചിയൂർ പേരൂർക്കട സെക്രട്ടറി ആയിരുന്നു. അതിന് പുറമെ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായിരുന്നു അദ്ദേഹം. ഭാര്യ സിന്ധു എസ്‌സിഇആർടി ജീവനക്കാരിയാണ്. മകൾ സ്വാതി ആർ കൃഷ്ണ.

 

×