Advertisment

മുഖ്യമന്ത്രിയ്ക്ക് തിരക്കില്ലായിരുന്നെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ക്കൂടി അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു  ;  രാഹുല്‍ ഗാന്ധി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്' ; രാജസ്ഥാനിലെ തോല്‍വിയില്‍ അശോക് ഖേലോട്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രണ്ട് മന്ത്രിമാരും

New Update

ജയ്പൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയ്ക്കു നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കിയത് മക്കളുടെ താല്‍പര്യങ്ങള്‍ക്കാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ശരിവെച്ച് രാജസ്ഥാന്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും. .

Advertisment

മുഖ്യമന്ത്രിയ്ക്ക് തിരക്കില്ലായിരുന്നെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ക്കൂടി അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നെന്നാണ് രാജസ്ഥാന്‍ കോര്‍പ്പറേറ്റീവ് മിനിസ്റ്റര്‍ ഉദയലാല്‍ അഞ്ജന പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

പരാജയത്തെ ലഘുവായി കാണാനാവില്ലെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലെയേഴ്‌സ് ആന്റ് കണ്‍സ്യൂമര്‍ അഫേയേഴ്‌സ് മന്ത്രി രാമേഷ് ചന്ദ് മീണയും മുന്നറിയിപ്പു നല്‍കുന്നത്.

രാജസ്ഥാനില്‍ ഒരു സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നില്ല. ബി.ജെ.പി 24 സീറ്റും അവരുടെ സഖ്യകക്ഷിയായ ആര്‍.എല്‍.പി ഒരു സീറ്റും നേടി. രാഹുല്‍ ഗാന്ധി പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നാണ് രാമേശ് ചന്ദ് മീണ പറയുന്നത്.

രാഹുല്‍ പറഞ്ഞതിനെക്കുറിച്ച് ഒരു പുനരാലോചന നടത്തേണ്ടതുണ്ട്. ചര്‍ച്ചകളും വിശകലനങ്ങളും വേണ്ടതുണ്ട്. ഇത്രയും വലിയ പരാജയത്തിന്റെ കാരണം പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ട്. അതിനെ ലഘുവായി കാണാന്‍ കഴിയില്ല. രാഹുലിന്റെ വിമര്‍ശനം വെറുതെയാവാന്‍ പാടില്ല. ഭാവിയിലെങ്കിലും പാര്‍ട്ടിക്ക് ഇത്ര വലിയ പരാജയം ഉണ്ടാവരുതെന്നും മീണ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇത്രയും നിരാശനാവുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്ത സാഹചര്യത്തിലെങ്കിലും മറ്റു നേതാക്കള്‍ അല്പമെങ്കിലും ചിന്തിക്കണമെന്നാണ് ഉദയലാല്‍ അഞ്ജന പറയുന്നത്. ‘ഖേലോട്ടിന്റെ രാജി ആവശ്യപ്പെടാവുന്നത്ര വലിയ ആളൊന്നുമല്ല താന്‍. പക്ഷേ അദ്ദേഹം തീര്‍ച്ചയായും തോല്‍വിയെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.

Advertisment