Advertisment

സിറാജിന് ക്രെസന്റ് സെന്റർ കുവൈത്തിന്റെ സ്നേഹാദരം

New Update

കുവൈറ്റ്   : നീണ്ട ഇരുപത്തിയഞ്ച് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ക്രെസന്റ് സെന്റർ സെക്രട്ടറി സിറാജിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്രെസന്റ് സെന്റർ യാത്രയയപ്പ് നൽകി. പ്രസിഡന്റ് മുസ്തഫ കാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാഹുൽ ബേപ്പൂർ ആമുഖ പ്രഭാഷണം നടത്തി.

Advertisment

publive-image

ക്രെസന്റ് സേവിങ്സ് സ്കീമിലൂടെ സിറാജ് മാറ്റി വെച്ച തുക കൺവീനർ ഫൈസൽ കൊയിലാണ്ടിയും, ക്രെസന്റ് വെൽഫെയർ തുക അബ്ദുല്ല അടിയോട്ടിലും സിറാജിന് കൈമാറി. സിറാജിന്റെ നിലവിലെ സഹചര്യം മനസ്സിലാക്കി സംഘടനയുടെ പേരിൽ നൽകുന്ന പ്രത്യേക സഹായം പ്രസിഡന്റ് മുസ്തഫ കാരി കൈമാറി.

കോയ വളപ്പിൽ നൗഷാദ് കക്കറിയൽ, മൻസൂർ കുന്നത്തേരി, റയീസ് മോൻ, ലത്തീഫ് മാണിക്യംവീട്ടിൽ, ഷാജഹാൻ, ഹമീദ്, അഷ്‌റഫ്, ഷംസുദ്ദീൻ, മൊയ്‌ദീൻ, റയീസ് സജാസ്, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സംഘടനാ നൽകിയ സ്നേഹത്തിനും യാത്രയയപ്പിനും സിറാജ് മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു. റഷീദ് ഉള്ളിയേരി സ്വാഗതവും ഇല്യാസ് പാഴൂർ നന്ദിയും പറഞ്ഞു

kuwait news
Advertisment