Advertisment

ടീം ഫൈറ്റേഴ്സ് മഹദൂദ് ക്രിക്കറ്റ് ടൂർണമെന്‍റെ മാസ്റ്റേഴ്സ് സിസി ജേതാക്കളായി.

author-image
admin
New Update

റിയാദ്: : ടീം ഫൈറ്റേഴ്സ് മഹദൂദ് കഴിഞ്ഞ ഒരു മാസമായി സാൻസ് കൂൾവേ എസി എക്യുപ്മെന്റിന്റെ സഹകരണത്തോടെ എക്സിറ് 30 ൽ വച്ച് നടന്നു വരുന്ന നോക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റിന് സമാപനമായി.റിയാദിലെ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മാസ്റ്റേഴ്സ് സിസി ജേതാക്കളായി.

Advertisment

publive-image

എക്സിറ് 30 ലെ ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ വച്ച് നടന്ന ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് വൈ സിസിയെ തോൽപ്പിച്ചാണ് മാസ്റ്റേഴ്സ് സിസി ജേതാക്കളായത്.ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് വൈ സിസി 10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 89 റണ്സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് സിസി 7 ഓവറിൽ 8 വിക്കറ്റ് ബാക്കി നിൽക്കേ ലക്‌ഷ്യം കണ്ടു.36 റൺസും 1 വിക്കറ്റും നേടിയ മാസ്റ്റേഴ്സിന്റെ സലിം ആണ് മാന് ഓഫ് ദി മാച്ച്

തുടർന്ന് നടന്ന സമാപന ചടങ്ങിൽ സത്യൻ (കേളി കലാസാംസ്കാരിക വേദി) ജേതാക്കൾക്കുള്ള ട്രോഫിയും മനോജ് കടന്നമണ്ണ (കേളി കലാസാംസ്കാരിക വേദി )രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും വിതരണം ചെയ്തു.ഫെയർ പ്ലെ അവാർഡിന് ടീം ഹാട്രിക് അർഹരായി.ടൂർണമെന്റിലെ മികച്ച ബാറ്റ്സ്നായി മാസ്റ്റേഴ്സിന്റെ സലീമിനെയും മികച്ച ബൗളറായി ഹാട്രിക്കിന്റെ അസീമിനെയും,മാന് ഓഫ് ദി ടൂര്ണമെന്റായി ബ്ലാസ്റ്റേഴ്‌സ് വൈ സിസിയുടെ സമി മുഹമ്മദിനെയും തിരഞ്ഞെടുത്തു.സുരേഷ് ബാബു (കേളി കലാസാംസ്കാരിക വേദി)സാൻസ് കൂൾവേയുടെ പ്രധിനിധിയായി ചടങ്ങിൽ പങ്കെടുത്തു.സാലി,അഭിജിത്,ഉനൈസ്,മാഹീൻ,വിപിൻ,മുസ്തഫ,ബിജു,നിസാർ,റൗഫ്, സിയാദ്, റജി,റിയാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

.

Advertisment