Advertisment

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന വാർത്ത തള്ളി ക്രിസ് ഗെയില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍. താന്‍ വിരമിക്കല്‍ സംബന്ധമായി ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഏതെങ്കിലും വിരമിക്കലിനെ കുറിച്ച്‌ പറഞ്ഞിട്ടില്ലെന്നും ഗെയില്‍ പറഞ്ഞു.

Advertisment

publive-image

ഇന്ത്യക്കെതിരെ ഇന്നു പുലര്‍ച്ചെ അവസാനിച്ച മൂന്നാം ഏകദിന മല്‍സരത്തോടെ ഗെയില്‍ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുയാണെന്ന വാര്‍ത്തകളുണ്ടായിരുന്നു.

വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ 41 പന്തുകളില്‍ നിന്ന് 72 റണ്‍സാണ് ഗെയില്‍ നേടിയത്. അഞ്ചുസിക്സറുകളും എട്ടു ബൗണ്ടറികളും ഗെയിലിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെടും. ഉജ്വല ഇന്നിങ്സിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഗെയിലിന് വിടനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെയാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന കാര്യം വ്യക്തമാക്കി ​ഗെയിൽ എത്തിയത്.

crisgayil
Advertisment