Advertisment

കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ 407 പ്രവാസികളെ പിരിച്ചുവിടണമെന്ന് സി.എസ്.സി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 2020/2021 അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ, പ്രത്യേകിച്ചും 2021 ജൂണോടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ 407 പ്രവാസി ജീവനക്കാരെ പിരിച്ചുവിടണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സി.എസ്.സി). അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിടാന്‍ സി.എസ്.സി ആവശ്യപ്പെട്ടത്. അധ്യാപകര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രാലയത്തിന്റെ സ്വദേശിവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ബജറ്റിനെ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റിപ്പോര്‍ട്ട് കമ്മീഷന്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സ്വദേശിവത്കരണ നയത്തില്‍ അധ്യാപകര്‍, ട്രെയിനിങ്, സ്റ്റാറ്റിസ്റ്റിക്കല്‍ ജോലികള്‍ തുടങ്ങിയവ ഒഴിവാക്കി.

Advertisment