Advertisment

മറു കവിൾ കാണിക്കാനുള്ള മാനസികാവസ്ഥയിലല്ല': അതിർത്തി കടന്നുള്ള ഭീകരതയെ നേരിടാൻ ജയശങ്കർ

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ തന്നെ രാജ്യത്ത് തീവ്രവാദം ആരംഭിച്ചതായും ജയശങ്കര്‍ പറഞ്ഞു.

New Update
s jaishankerr.jpg

 അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കുമ്പോള്‍ മറു കവിള്‍ കാണിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ തന്നെ രാജ്യത്ത് തീവ്രവാദം ആരംഭിച്ചതായും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയതിന് തക്കതായ മറുപടി നല്‍കുമെന്ന് ജയശങ്കര്‍ പറഞ്ഞു. 'മറ്റേ കവിള്‍  തിരിക്കുന്നതിനുള്ള വളരെ മികച്ച തന്ത്രം ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് പറഞ്ഞവരുണ്ടെന്ന് എനിക്കറിയാം. അത് രാജ്യത്തിന്റെ മാത്രം മാനസികാവസ്ഥയാണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ അര്‍ത്ഥമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഇതിന് തന്ത്രപരമായ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദം നടത്തുകയാണെങ്കില്‍, പ്രതികരിക്കണം,' ജയശങ്കര്‍ പറഞ്ഞു.

Advertisment

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യാഴാഴ്ച സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. ധേര കി ഗാലിക്കും ബുഫ്‌ലിയാസിനും ഇടയിലുള്ള ധത്യാര്‍ മോര്‍ഹില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായത്. കൊടും വളവുകളും കുണ്ടുംകുഴിയുമുള്ള റോഡും കാരണം സൈനിക വാഹനങ്ങള്‍ വേഗത കുറച്ച് പോകുന്ന പ്രദേശമാണിത്. ഇത് മുതലെടുത്ത്  സൈനിക വാഹനങ്ങള്‍ വേഗത കുറച്ചപ്പോള്‍ ഭീകരര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ധത്യാര്‍ മോര്‍ എന്ന കുന്നിന്റെ മുകളിലാണ് ഭീകരര്‍ നിലയുറപ്പിച്ചത്. അവിടെ നിന്നാണ്  സൈനിക വാഹനങ്ങള്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. 

സൈനികര്‍ സഞ്ചരിച്ച ഒരു ട്രക്കും മാരുതി ജിപ്സിയുമാണ് ആക്രമിക്കപ്പെട്ടത്. മൂന്നോ നാലോ ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഉടന്‍ തന്നെ സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും ഭീകരര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹാര്‍ഡ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി തന്നെ സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചതായി പ്രതിരോധ വിഭാഗം പിആര്‍ഒ അറിയിച്ചു.

ഇതിനിടെ ബുധനാഴ്ച പൂഞ്ച് ജില്ലയിലെ സായുധ പോലീസ് യൂണിറ്റിന്റെ വളപ്പിനുള്ളില്‍  സ്ഫോടനം നടന്നിരുന്നു. ഡിസംബര്‍ 19നും 20നും ഇടയില്‍ രാത്രി സുരന്‍കോട്ട് പ്രദേശത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ കോമ്പൗണ്ടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നതായും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം രജൗരിയിലെ ബാജിമാല്‍ വനമേഖലയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടല്‍ ആഴ്ചകളോളം നീണ്ടുനിന്നിരുന്നു. 

 

s jaishanker
Advertisment