Advertisment

വെറുതേ പ്രകോപിപ്പിച്ചാൽ ആണാവായുധം ഉപയോഗിച്ചായിരിക്കും മറുപടി: അമേരിക്കക്കും ദക്ഷിണ കൊറിയയ്ക്കും മുന്നറിയിപ്പുമായി കിം ജോങ് ഉൻ

നിലവില്‍ രാജ്യം മുന്നേറുന്നത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള സൈനിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. ആക്രമണാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങളും ആണവ തന്ത്രങ്ങളും ഡിപിആര്‍കെയുടെ സിദ്ധാന്തങ്ങളും രാജ്യത്തെ മുന്നോട്ടു നയിക്കുന്നു.

New Update
kim jong un.jpg



അമേരിക്കയും ദക്ഷിണ കൊറിയയുമടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ. തങ്ങളുടെ ഏതെങ്കിലും ഒരു ശത്രു ആണവായുധം ഉപയോഗിച്ച് തങ്ങളെ പ്രകോപിപ്പിച്ചാല്‍ ആണവ ആക്രമണം നടത്താന്‍ പ്യോങ്യാങ് മടിക്കില്ലെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രസ്താവിച്ചു. വ്യാഴാഴ്ച സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ  പരീക്ഷണ വിക്ഷേപണമായി ബന്ധപ്പെട്ട് ഉത്തര കൊറിയന്‍ മിസൈല്‍ ബ്യൂറോയുടെ കീഴിലുള്ള സൈനികരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിം ജോങ് ഉന്‍ ഇക്കാര്യം പറഞ്ഞതെന്ന് കെസിഎന്‍എ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. നിലവില്‍ രാജ്യം മുന്നേറുന്നത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള സൈനിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. ആക്രമണാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങളും ആണവ തന്ത്രങ്ങളും ഡിപിആര്‍കെയുടെ സിദ്ധാന്തങ്ങളും രാജ്യത്തെ മുന്നോട്ടു നയിക്കുന്നു. ശത്രുക്കള്‍ ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കുമ്പോള്‍ തിരിച്ച് ആക്രമിക്കുകയാണ് ശരിയായ രീതിന്.  സൈനികരെ അഭിസംബോധന ചെയ്യവേ കിം ജോങ് ഉന്‍ പറഞ്ഞതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഡിപിആര്‍കെ എന്നുള്ളത് ഉത്തരകൊറിയയുടെ ഔദ്യോഗിക നാമമായ ഭഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയന്തയുടെ ചുരുക്ക എഴുത്താണ്.  അമേരിക്കയുടെ ഭീഷണി വര്‍ദ്ധിച്ചുവരികയാണെന്നും അമേരിക്കന്‍ ശത്രുതക്കെതിരെ തങ്ങളുടെ ആണവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ ഐസിബിഎം പരീക്ഷിച്ചതായി ഉത്തര കൊറിയ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയ്ക്കു നേരേ അമേരിക്കയില്‍ നിന്നും അവരുടെ സഖ്യകക്ഷികളില്‍ നിന്നും ഉയര്‍ന്ന ഭീഷണികളെയും ഉത്തരകൊറിയ അപലപിച്ചു.  തിങ്കളാഴ്ച നടന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം  ഉത്തരകൊറിയന്‍ സൈന്യത്തിന്റെ കാര്യശേഷിയും ഉയര്‍ന്ന ആക്രമണശേഷിയും പ്രകടമാക്കിയെന്ന് കിം പറഞ്ഞു. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ പോരാട്ടത്തിനായുള്ള കാര്യക്ഷമത കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയാതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗം അപലപിച്ചതിനെതിരെ കിമ്മിന്റെ സഹോദരി കിം യോ ജോങ് രംഗത്ത് എത്തി. ഇത് രാജ്യത്തിന് സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് അവര്‍ ഒരു പ്രത്യേക പ്രസ്താവനയില്‍ വ്യക്തമാക്കി. 'കൊറിയന്‍ ഉപദ്വീപില്‍ സൈനിക പ്രകോപനങ്ങളിലൂടെ പിരിമുറുക്കം സൃഷ്ടിക്കുന്ന  യുഎസിന്റെയും ആര്‍ഒകെയുടെയും നിരുത്തരവാദപരമായ പെരുമാറ്റവും പ്രവര്‍ത്തിയും തുടര്‍ന്നു വരികയാണ്. ഇതിനെതിരെ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍ഒകെ എന്നുള്ളത് ദക്ഷിണ കൊറിയയുടെ ഔദ്യോഗിക നാമമായ റിപ്പബ്ലിക് ഓഫ് കൊറിയയുടെ ചുരുക്കെടുത്താണ്.

 

 

latest news kim jong un
Advertisment