Advertisment

മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് മുന്‍പ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരുന്നു.

New Update
mahua case.

ഡല്‍ഹി: മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി. ഈ നോട്ടീസിനെതിരെ മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മഹുവയുടെ പാര്‍ലമെന്റ് അം?ഗത്വം റദ്ദാക്കിയത്. പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്സ് പാനല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. ലോക്സഭയില്‍ ഹിരാനന്ദാനിക്ക് വേണ്ടി ചോദ്യങ്ങള്‍ ചോദിച്ചതിന് പ്രതിഫലമായി കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് മുന്‍പ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ വസതിയില്‍ താമസിക്കാനുള്ള അനുമതിക്കായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ അനുസരിച്ച്, ഒരു താമസക്കാരനെ ആറ് മാസം വരെ താമസിക്കാന്‍ അധികാരികള്‍ക്ക് അനുവദിക്കാമെന്ന് കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും തീരുമാനം എസ്റ്റേറ്റ് ഡയറക്ടറേറ്റിന് എടുക്കാം എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്. എസ്റ്റേറ്റ് ഡയറക്ടറേറ്റ് ഈ മാസം രണ്ട് ഒഴിപ്പിക്കല്‍ നോട്ടീസ് മഹുവ മൊയ്ത്രയ്ക്ക് അയച്ചിരുന്നു.

latest news mahua moitra
Advertisment