Advertisment

വനിതാ സംവരണ ബില്ലിന്മേൽ ചർച്ച; രാജ്യസഭയിൽ നിർമ്മല സീതാരാമൻ തുടക്കമിടും

ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുന:ക്രമീകരണം നടന്ന ശേഷം മാത്രമേ ബിൽ നിയമമാകു

New Update
nirmala seetharam

ന്യൂഡൽഹി: വനിതാ ബില്ലിന്മേൽ രാജ്യസഭയിൽ ഇന്ന് നടക്കുന്ന ചർച്ചയ്ക്ക് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ നേതൃത്വം നൽകും. പ്രതിപക്ഷ നിരയിൽ നിന്ന് അമീ യാഗ്‌നിക്, രജനീ പാട്ടീൽ, രമ്യ ഹരിദാസ് തുടങ്ങിയവർ സംസാരിക്കും. രാജ്യസഭയിൽ ചർച്ച ചെയ്ത ശേഷം ബിൽ ഇന്ന് തന്നെ പാസാക്കാനാണ് സാധ്യത. ബില്ലിന്മേൽ പ്രതിപക്ഷവും അനുകൂല നിലപാട് എടുത്ത സാഹചര്യത്തിൽ അനായാസം രാജ്യസഭ കടക്കും.

ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുന:ക്രമീകരണം നടന്ന ശേഷം മാത്രമേ ബിൽ നിയമമാകു. അതുകൊണ്ട് തന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാനുള്ള സാദ്ധ്യത കുറവാണ്. എട്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം ലോക്‌സഭയിൽ ഇന്നലെ ബിൽ പാസായത്. 454 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ രണ്ട് പേർ മാത്രം എതിർത്തു.

ബിൽ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയർത്തുമെന്നും സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ബില്ല് അവതരിപ്പിച്ചത്. പുതിയ പാർലമെൻറിൽ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറി. നാരിശക്തീ വന്ദൻ അധിനീയം എന്ന പേരിലാണ് ബില്ല് അവതരിപ്പിച്ചത്.

nirmala sitharaman latest news
Advertisment