Advertisment

സജി മഞ്ഞക്കടമ്പിലിന്റെ രാജിയില്‍ വെട്ടിലായി യു.ഡി.എഫ്. കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു മോന്‍സിന്റെ നിലപാടിനെ ന്യായീകരിക്കേണ്ട അവസ്ഥയില്‍ കോണ്‍ഗ്രസ് നേതാക്കളും

കോട്ടയം പാര്‍ലമെന്റ്  സീറ്റില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ പാര്‍ട്ടിയില്‍ സജി ഒറ്റപ്പെടുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
saji manjakadambil-2

കോട്ടയം: തുടര്‍ച്ചയായാ അവഗണ, ഒടുവില്‍ മാറ്റി നിര്‍ത്തലും  മനം മടുത്ത് രാജി,  കേരള കോണ്‍ഗ്രസില്‍  തുടരാന്‍ പറ്റില്ലെന്ന് പറഞ്ഞു ജില്ലാ പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍  രാജിവെച്ചെതോടെ പുറത്തു വരുന്നതു കേരളാ കോണ്‍ഗ്രസിലെ കടുത്ത അഭിപ്രായ ഭിന്നത. സജിയുടെ അപ്രതീക്ഷിത നീക്കത്തില്‍ വെട്ടിലായതു യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ കുറച്ച്‌

 കാലങ്ങളായി യു.ഡി.എഫിന്റെ ജില്ലയിലെ സമരങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അമരക്കാനായിരുന്നു സജി. എന്നാല്‍, കോട്ടയം പാര്‍ലമെന്റ്  സീറ്റില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ പാര്‍ട്ടിയില്‍ സജി ഒറ്റപ്പെടുകയായിരുന്നു.

Advertisment

തുടര്‍ന്നു കോട്ടയത്ത യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കെ. ഫ്രാന്‍സിസ് ജോര്‍ജ് എത്തിയിട്ടും പിന്നടങ്ങോട്ട് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പോലും സജിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെയായി.  കേരളാ കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫിന്റെ ആധിപത്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതു കോട്ടയത്ത് യു.ഡി.എഫിനു തലവേദനയായിരുന്നു.


തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജിക്കൊപ്പം കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതെ വന്നു. നേതാക്കള്‍ പരാതി കോണ്‍ഗ്രസിനു മുന്നില്‍ അവതരിപ്പിക്കുകയും പ്രശ്‌ന പരിഹാരത്തിനു കോണ്‍ഗ്രസ് ഇടപെടുകയും ചെയതിട്ടും മറു വിഭാഗം അനുനയ നീക്കങ്ങള്‍ക്കു വഴങ്ങിയിരുന്നില്ല. ഇതോടെ പല മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാക്കളക്കം തെരഞ്ഞെടുപ്പു യോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഇതു തെരഞ്ഞെടുപ്പു കാലത്തെ മുന്നണി പ്രവര്‍ത്തനങ്ങളേയും ബാധിച്ചു.


കേരളാ കോണ്‍ഗ്രസില്‍ പി.ജെ. ജോസഫിനു ശേഷം രണ്ടാമനാരെന്നു തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒരു വിഭാഗം നേതാക്കളെ മാറ്റി നിര്‍ത്തുന്നതെന്ന ആക്ഷേപമാണു പലരും ഉന്നയിക്കുന്നത്.

പുറത്തു വന്ന ഭിന്നത  വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണു യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള താഴെ തട്ടിലുള്ള പ്രചാരണങ്ങളും ഏറെ മന്ദഗതിയിലാണു പോകുന്നത്. മണ്ഡലത്തിലെ നിലവിലെ എം.പികൂടിയായ തോമസ് ചാഴികടന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നിലാണെന്നതും യു.ഡി.എഫിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനു പുറമെയാണു സജിയുടെ രാജിയും.

kottayam
Advertisment