Advertisment

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് ചൈനയോട് പൊരുതാനും പ്രയാസമുണ്ടാകില്ല; ബിജെപിയെ പരിഹസിച്ച് ശിവസേന

New Update

publive-image

മുംബൈ: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് ചൈനയോട് പൊരുതാനും പ്രയാസമുണ്ടാകില്ലെന്ന് ശിവസേന. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറന്നതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖപത്രമായ സാമ്‌നയിലാണ് ശിവസേനയുടെ പരിഹാസം.

യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ ലഡാക്കില്‍ നിന്ന് ചൈനയെ 15 മിനിറ്റിനുള്ളില്‍ തുരത്തുമായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് ബിജെപി പ്രതികരിക്കാത്തത് എന്താണെന്നും ശിവസേന ചോദിച്ചു. ഇത് ദേശീയ സുരക്ഷയുടെ വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയോട് സംസാരിക്കണമെന്നും ശിവസേന പറയുന്നു.

Advertisment