Advertisment

മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവം; പിന്നീല്‍ ചൈനീസ് സൈബര്‍ ആക്രമണമല്ലെന്ന് കേന്ദ്രം; സംഭവത്തിന് കാരണം മാനുഷിക പിഴവ് !

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി മുടങ്ങിയതിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ്. മാനുഷിക പിഴവാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ വൈദ്യുതി നിലച്ചതിനെപ്പറ്റി രണ്ട് സംഘങ്ങള്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് സംഘമാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അതിന്റെ തെളിവുകളൊന്നും തങ്ങളുടെ കൈവശമില്ല. ചൈനയും ആരോപണം നിഷേധിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ദീര്‍ഘനേരം വൈദ്യുതി തടസപ്പെട്ടതിന് പിന്നില്‍ സൈബര്‍ അട്ടിമറിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബുധനാഴ്ച പുറത്തുവിടുമെന്നാണ് മഹാരാഷ്ട്ര ഊര്‍ജമന്ത്രി നിതിന്‍ റാവത്ത് വ്യക്തമാക്കിയിട്ടുള്ളത്.

2020 ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആകാമെന്ന സംശയം അമേരിക്ക കേന്ദ്രമായ സ്ഥാപനമാണ് അടുത്തിടെ പഠന റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്.

Advertisment