Advertisment

സൈബര്‍ നിയമം ശക്തമാക്കി സൗദി അറേബ്യ, വെക്തിപരവും കുടുംബപരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരുവര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും

author-image
admin
New Update

റിയാദ് - വ്യക്തിപരവും കുടുംബപരവുമായ രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സ്വകാര്യ സ്ഥലത്തു വെച്ച് നടത്തുന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കും ആളുകളുടെ ഫോട്ടോകളെടുത്ത് അവരുടെ ഇഷ്ടമില്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്തുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.

publive-image

വ്യക്തിപരവും കുടുംബപരവുമായ രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതും സ്വകാര്യ സ്ഥലത്തു വെച്ച് നടത്തുന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നതും ആളുകളുടെ ഫോട്ടോകളെടുത്ത് അവരുടെ ഇഷ്ടമില്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്തുന്നതും സൈബർ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Advertisment