Advertisment

കൊടുങ്ങല്ലൂർനഗരസഭ | ചെയർപേഴ്സൻ, വൈസ് ചെയർമാൻ എന്നിവർക്ക് ദളവ ക്ലബ്ബിൻ്റെ ആദരം

author-image
admin
New Update

കൊടുങ്ങല്ലൂർ:  വ്യായമത്തിനും പ്രഭാദ സവാരിക്കും വേണ്ടിയുള്ള കൂട്ടായ്മക്കായി രൂപീകരിച്ച ദളവ ക്ലബ്ബ് കൊടുങ്ങല്ലൂർനഗരസഭ യുടെപുതുതായി തെരഞ്ഞെടുത്ത ചെയർപേഴ്സൺ ശ്രീമതി ഷിനിജ ടീച്ചർ, വൈസ് ചെയർമാർ കെ, ആർ, ജൈത്രൻ എന്നവർക്ക് സ്വീകരണം നൽകി.

Advertisment

publive-image

കൊടുങ്ങല്ലൂർ ചന്തപ്പുര ദളാവക്കുളം പാർക്ക് പരിസരത്ത് ക്ലബ്ബ് പ്രസിഡണ്ട് റഹീം പള്ളത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങ് അഡ്വക്കേറ്റ് അബ്ദുൽ കാദർ കണ്ണേഴുത്ത് ഉത്ഘാടനം ചെയ്തു. നാസർ പുന്നിലത്ത് ചെയർപേഴ്സനും  സിദ്ധീക്ക് കടമ്പോട്ട് വൈസ് ചെയർമാനും മൊമെൻ്റോ നൽകിയും രണേഷ് കൃഷ്ണൻ, ചെയർപേഴ്സനെയും മുഹമ്മത്അസീം മണപ്പാട്ട്ട് വൈസ് ചെയർമാനെയും പൊന്നാട അണിയിച്ചു ആദരിച്ചു,

കൊടുങ്ങല്ലൂർ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വ. നവാസ് കട്ടകത്ത്,പ്രദീപ് പോളക്കുളത്ത്, ഷമീർ പടിയത്ത്, ഫിസിക്കൽ ട്രൈനർ ഫിറോസ്, ബാവ, ഷംസുദ്ധീൻ, അലി, ഷുക്കൂർ, ശ്രീകുമാർ, ഷാഹുൽ ഹമീദ് ,ഷാനു, ഷമീർഎന്നവർ സംസാരിച്ചു.

ബൈ ബാസിലെ അപ്രോച്ച് റോഡ് പരിസരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും

ദളവക്കുളം പരിസരത്തെ അനധികൃത കൈയ്യേറ്റം തിരിച്ചുപിടിക്കുന്നതിനും പാർക്കിൽ ഓപ്പൻ ജിംനേഷ്യം സ്ഥാപിക്കുന്നതിനും ബൈപ്പാസ് റോഡിൽ ഇരുവശവും ഡോംബൾബുകൾ സ്ഥാപാക്കുന്നതിനും വേണ്ട എല്ലാ വിധ കാര്യങ്ങളും മുൻസിപ്പിലിറ്റിയുടെ ഭാഗത്ത് ചെയ്തു വരികയാണെന്നന്നും സ്വികരണത്തിനു നന്ദി പറഞ്ഞു കൊണ്ട് ചെയർപേഴ്സണും വൈസ് ചെയർമാനും പറഞ്ഞു

Advertisment