Advertisment

ടെസ്റ്റില്‍ 422 വിക്കറ്റ്; പൊള്ളോക്കിനെ മറികടന്ന് സ്‌റ്റെയ്ന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമായി പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഫഖർ സമാനെ പുറത്താക്കിയതോടെ വിക്കറ്റ് നേട്ടം 422-ലെത്തി. ഇതോടെ 421 വിക്കറ്റെടുത്ത ഷോൺ പൊള്ളോക്കിനെ സ്റ്റെയ്ൻ മറികടന്നു. 89 ടെസ്റ്റുകളിൽനിന്നാണ് സ്റ്റെയ്നിന്റെ നേട്ടം. പൊള്ളോക്ക് 108 ടെസ്റ്റുകളിൽനിന്നാണ് 421 വിക്കറ്റിലെത്തിയത്. 2015-ൽ 80 ടെസ്റ്റുകളിൽനിന്ന് സ്റ്റെയ്ൻ 400 വിക്കറ്റിലെത്തിയിരുന്നെങ്കിലും പരിക്ക് വില്ലനായതോടെ ഏറെക്കാലം വിട്ടുനിൽക്കേണ്ടി വന്നു. ടെസ്റ്റ് ചരിത്രത്തിലെ മൊത്തം വിക്കറ്റ് വേട്ടയിൽ 11-ാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കൻ താരം. 800 വിക്കറ്റുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്

Advertisment