Advertisment

അയ്യങ്കാളിയെ പോലുളള മഹാരഥൻമാരെ ഉയർത്തിക്കാട്ടി ദളിത് ഫണ്ട് അടിച്ചു മാറ്റുകയാണ് സർക്കാർ ചെയ്യുന്നത് - ജില്ലാ ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് എം.എം ഹമീദ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: അയ്യങ്കാളിയെ പോലുളള മഹാരഥൻമാരെ ഉയർത്തിക്കാട്ടി ദളിത് ഫണ്ട് അടിച്ചു മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ജില്ലാ ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് എം.എം ഹമീദ്. പിന്നോക്ക വിഭാഗ ഫണ്ട് യഥാസമയം അനുവദിക്കാതെ ഫണ്ട് ലാപ്സായി എന്ന കളളപ്രചരണം നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും എം.എം ഹമീദ് ആരോപിച്ചു.

എസ്‌സി എസ്‌ടി ഫണ്ടുകൾ യഥാസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദലിത് ലീഗ് കലട്രേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹമീദ്.

ജനാധിപത്യ ഭരണമാണൊ ഉദ്യോഗസ്ഥ ഭരണമാണോ കേരളത്തിൽ നടക്കുന്നത് എന്ന് നിശ്ചയമില്ല. കോടികളുടെ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയും പതിനായിരം പോലും ചെലവഴിക്കാതിരിക്കുയുമാണ്. പിന്നോക്ക വിഭാഗങ്ങളെ അടിച്ചമർത്തുക എന്ന നയമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നത്. എത്ര അനുവദിച്ചു എത്ര ചെലവഴിച്ചു എന്നതിന്ന് വ്യക്തമായ ഉത്തരം നൽകാൻ സർക്കാറിനാവുന്നില്ലെന്നും എം.എം ഹമീദ് പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സജിത വിനോദ്, പ്രകാശൻ, വേലായുധൻ, മണികണ്ഠൻ ഉണ്ണിക്കണ്ണൻ എന്നിവർ സംസാരിച്ചു.

palakkad news
Advertisment