Advertisment

ഡാളസ് കേരള അസോസിയേഷന്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ ജനുവരി രണ്ടിന്

New Update

publive-image

Advertisment

ഡാളസ്: കേരള അസോസിയേഷന്‍ ഡാളസിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 2021 ജനുവരി രണ്ടിന് വൈകിട്ട് 5.30-ന് (ടെക്‌സസ് ടൈം) സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

publive-image

ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ ക്രിസ്മസ് സന്ദേശം നല്‍കുന്നത് ഹൂസ്റ്റണ്‍ മിസൗറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ റോബിന്‍ ഇലക്കാട്ടാണ്. എല്ലാവരേയും പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍, സെക്രട്ടറി പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അറിയിച്ചു.

സൂം ഐഡി: 830 9612 8347.

പാസ്‌കോഡ്: 185627.

us news
Advertisment