Advertisment

ഡാലസ് സെന്റ് പോള്‍സ് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വേദപഠനവും പ്രാര്‍ഥാനായോഗവും

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

Advertisment

ഡാലസ്: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വേദപഠനവും പ്രാര്‍ഥാനായോഗങ്ങളും സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 12 ശനിയാഴ്ച ടെക്‌സസ് സമയം രാത്രി 7 മുതല്‍ 9 വരെ നടക്കുന്ന മീറ്റിങ്ങില്‍ വേദപണ്ഡിതനും പ്രാസംഗികനുമായ റവ. പികെ സഖറിയ (കല്ലിശ്ശേരി) മുഖ്യാതിഥിയായിരിക്കും. "പ്രതിസന്ധിയില്‍ തളരാത്ത വിശ്വാസം' എന്ന വിഷയത്തെ അധികരിച്ചാണ് വേദപഠനം ക്രമീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി അജു മാത്യു അറിയിച്ചു.

സൂം വഴിയുള്ള പഠന ക്ലാസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സഖ്യം പ്രസിഡന്റും ഇടവക വികാരിയുമായ റവ. മാത്യു ജോസഫ് (മനോജച്ചന്‍), ട്രഷറര്‍ ഷിബു ചാക്കോ എന്നിവര്‍ പറഞ്ഞു.

സൂം ഐഡി (Meeting ID)- 861 9765 0645 പാസ്‌വേര്‍ഡ് (Password)-11111

ഡയല്‍ ചെയ്യേണ്ട നമ്പര്‍ – 346 248 7799, റവ. മാത്യു ജോസഫ് 469 964 7494 അജു മാത്യു – 214 554 2610

us news
Advertisment