Advertisment

ഫെയര്‍ ആന്റ് ലവ് ലി ക്രീം വര്‍ണവിവേചനമാണ് സൂചിപ്പിക്കുന്നത്. അവരുടെ പരസ്യത്തില്‍ വെളുത്ത ആളുകളാണ് സ്‌നേഹമുള്ളവരെന്ന് വ്യക്തമാക്കുന്നു. ഇത് വര്‍ണവിവേചനത്തെയാണ് സൂചിപ്പിക്കുന്നത്; ഡാരന്‍ സമി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

സൗന്ദര്യ വര്‍ധന ക്രീമിന്റെ പേരിനെതിരെയുള്ള  ഡാരന്‍ സമിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.ഫെയര്‍ ആന്റ് ലവ് ലി ക്രീം വര്‍ണവിവേചനമാണ് സൂചിപ്പിക്കുന്നത്. അവരുടെ പരസ്യത്തില്‍ വെളുത്ത ആളുകളാണ് സ്‌നേഹമുള്ളവരെന്ന് വ്യക്തമാക്കുന്നു. ഇത് വര്‍ണവിവേചനത്തെയാണ് സൂചിപ്പിക്കുന്നത്. ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സമി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Advertisment

publive-image

നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെ തന്നെയും ശ്രീലങ്കയുടെ തിസാര പെരേരയേയും കാലു എന്ന് ആരാധകര്‍ വിളിച്ചിരുന്നതായി സമി വെളിപ്പെടുത്തിയിരുന്നു. ആദ്യം കരുത്തനെന്നാണ് ഇതിന്റെ അര്‍ത്ഥമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ഇത് കറുത്തവനെന്ന് വിളിച്ച് ആക്ഷേപിച്ചതാണെന്ന് വ്യക്തമായതെന്നും സമി അന്ന് തുറന്നു പറഞ്ഞു.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വലിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് സമിയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.ഇതിനിടെ ഫെയര്‍ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ വെളുത്ത സുന്ദരമായവരെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നതിലൂടെ തങ്ങളുടെ ഉള്‍പ്പന്നത്തില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് നീക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫെയര്‍ ആന്റ് ലവ് ലി‌ക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്താന്‍ കമ്പനി തീരുമാനിച്ചതെന്നാണ് അണിയറ സംസാരം.

sports news all news darran sami fare and lovely cream
Advertisment