Advertisment

ഉത്തമ സമൂഹ സൃഷ്ടിക്ക് ധാർമ്മിക ബോധമുള്ള തലമുറ വളർന്നു വരണം

author-image
admin
New Update

റിയാദ്  അസീസിയയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്രസ സംഘടിപ്പിച്ച പാരന്റിങ് ക്ലാസ്സ്‌ ഏറെ ശ്രദ്ധേയമായി . കുട്ടികളുടെ വിവിധ വളർച്ചാ ഘട്ടങ്ങളിൽ നന്മയുടെ വഴിലേക്ക് അവരെ നയിക്കുന്നതിൽ രക്ഷിതാക്കളുടെ  ഉത്തരവാദിത്വത്തെപ്പറ്റിയും  ധാർമ്മിക ബോധമുള്ളവരായി കുട്ടികളെ വളർത്തുന്ന രീതികളെ കുറിച്ചും യുവപണ്ഡിതനും പ്രഭാഷകനുമായ ഹാഫിസ് റഹ്മാൻ പുത്തൂർ ക്ലാസെടുത്തു.

Advertisment

publive-image

കുട്ടികള്‍ രക്ഷിതാക്കളുടേത് മാത്രമല്ലെന്നും സമൂഹത്തിന്‍റെത് കൂടിയാണെന്നും അതുകൊണ്ട് തന്നെ രക്ഷിതാക്കൾക്ക് സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ അവരെ വളർത്താൻ കഴിയണമെന്നും, അവർക്ക് ആത്മാര്‍ഥമായ പിന്തുണയും പ്രോത്സാഹനവും പ്രശംസയും നല്‍കി കുട്ടികളില്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കി വളർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മദ്രസ പി ടി എ പ്രസിഡന്റ് മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ച പരിപാടി ഇസ്‌ലാഹി സെന്റർ ഉപദേശക സമിതി അംഗം മുജീബ് എടവണ്ണ ഉദ്ഘാടനം ചെയ്തു . റിയാദ് ബത്ഹ സലഫി മദ്രസ സദർ മുദരിസ് സഅദുദ്ദീൻ സ്വലാഹി പ്രഭാഷണം നിർവ്വഹിച്ചു ,

മുജീബ് അലി തൊടികപ്പുലം ,adv അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അറിയിച്ചു . CIER മദ്രസ്സ പൊതുപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും സർട്ടിഫിക്കേറ്റ് വിതരണവും കൂടാതെ സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികളായുള്ളവർക്കുള്ള സമ്മാനദാനവും

പ്രസ്തുത പരിപാടിയിൽ വെച്ച് നടന്നു . സുബൈർ.കെ .എം ,അബ്ദുൽ മജീദ് തൊടികപ്പുലം ,വലീദ് ഖാൻ ,നൗഷാദ് മടവൂർ ,സാബിൽ കരുളായി ,മുനീർ അരീക്കോട് ,ഷംസീർ ചെറുവാടി ,മുജീബ് ഗഫൂർ സക്കീർ എറണാകുളം ,റാബിയ ടീച്ചർ ,ഷാനി ടീച്ചർ റൂബി ടീച്ചർ നജ്മ ടീച്ചർ, ഷാഹിദ ഷംസീർ ,ജുന ആസിഫ്, ഷംല ,നിഷ സക്കീർ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഹനീഫ മാസ്റ്റർ സ്വാഗതവും റഷീദ് വടക്കൻ നന്ദിയും പറഞ്ഞു

Advertisment