Advertisment

ഡിസംബര്‍ 1 മുതല്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ ഇങ്ങനെ

New Update

ഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

പണം കെെമാറുന്നത് മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മാറ്റുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏറ്റവും വലിയ മാറ്റം റിസര്‍വ് ബാങ്ക് കൊണ്ടുവന്ന റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS) സംബന്ധിച്ചാണ്.

Advertisment

publive-image

ആർ‌ടി‌ജി‌എസ് സൗകര്യം

റിസര്‍വ് ബാങ്കിന്റെ പുതിയ നിയമ നിയമമനുസരിച്ച് ഡിസംബർ 1 മുതല്‍ 24 മണിക്കൂറും ആർ‌ടി‌ജി‌എസ് സൗകര്യത്തിന്റെ പ്രയോജനം ലഭിക്കും. വലിയ ഇടപാട് അല്ലെങ്കിൽ വലിയ ഫണ്ട് കൈമാറ്റം ചെയ്യുന്നവരെ കണക്കിലെടുത്താണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. ക്രെഡിറ്റ് പോളിസിയിൽ 24 മണിക്കൂർ ആർടിജിഎസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് RTGS, NEFT, IMPS എന്നിവ വഴിയാണ്. ആർ‌ടി‌ജി‌എസ് സംവിധാനം ഉപയോഗിച്ച് ഫണ്ട് കൈമാറ്റം വേഗത്തിലാക്കാം. കുറഞ്ഞത് രണ്ട് ലക്ഷം രൂപ വരെ കൈമാറാൻ കഴിയും.

ഈ ഇടപാട് എത്ര തവണ വേണമെങ്കിലും തൽക്ഷണം ഫണ്ട് കൈമാറ്റം ചെയ്യാന്‍ സാധിക്കും. ആര്‍ടിജിഎസിന് രാവിലെ എട്ട് മുതൽ 11 വരെ ഒരു നിരക്കും ഈടാക്കില്ല. ഈ സേവം ലഭ്യമാകുന്നതിന് വേണ്ടി ബാങ്ക് ബ്രാഞ്ചിലേക്കോ ഓൺ‌ലൈനിലേക്കോ പോകാം.

പുതിയ ട്രെയിനുകൾ

ഇന്ത്യൻ റെയിൽ‌വേ ഡിസംബർ 1 മുതൽ നിരവധി പുതിയ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാധാരണ വിഭാഗത്തില്‍ ഓടുന്ന Jhelum എക്സ്പ്രസും പഞ്ചാബ് മെയിലും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ദിവസവും ഈ രണ്ട് ട്രെയിനുകളും സര്‍വ്വീസ് നടത്തും.

പണം പിന്‍വലിക്കാന്‍ വൺ ടൈം പാസ്‌വേഡ്

ഡിസംബർ 1 മുതൽ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി‌എൻ‌ബി) വൺ ടൈം പാസ്‌വേഡ് (ഓടിപി) അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കാനുള്ള സൗകര്യം നടപ്പിലാക്കും. ഡിസംബർ ഒന്ന് മുതൽ രാത്രി എട്ടിനും രാവിലെ എട്ടിനുമിടയിൽ, പി‌എൻ‌ബി 2.0 എ‌ടി‌എമ്മിൽ നിന്ന് ഒരു സമയം 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് ഒടിപി അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇന്‍ഷുറന്‍സ് പ്രീമിയം

അഞ്ചുവര്‍ഷത്തിന് ശേഷവും ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് പ്രീമിയം തുക 50 ശതമാനം കുറയ്ക്കാന്‍ കഴിയും . ഇതിലൂടെ പോളിസി തുക പകുതിയാക്കി തുടരാന്‍ കഴിയും.

എല്‍പിജി ഗ്യാസ്

എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില എല്ലാ മാസവും അപഡേറ്റ് ചെയ്യുന്നു. സിലിണ്ടറുകളുടെ വിലയിലും മാറ്റം വരുത്താന്‍ കഴിയും.

december month
Advertisment