Advertisment

ഖമീസ് മുശൈതില്‍ തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

author-image
admin
New Update

റിയാദ്: സൗദിയിലെ ഖമീസ് മുശൈതില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തളിയില്‍ സ്വദേശി മാധവന്‍ ചിറ്റിലപ്പറമ്പ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരുപതു വര്‍ഷമായി സൗദിയില്‍  ജോലി ചെയ്തു വരികയാണ്.

publive-image

മൂന്നു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ രാജി, മക്കള്‍ മജ്ഞു, മനീഷ, മനേഷ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായിട്ടുള്ള ഒരുക്കങ്ങള്‍ സാമുഹ്യപ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ നടന്നുവരുന്നു.

Advertisment