Advertisment

24 മണിക്കൂറില്‍ 5,493 മരണം, 1.29 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോകത്ത് രോഗബാധിതര്‍ 67 ലക്ഷത്തിലേക്ക്, കൂടുതല്‍ മരണം ബ്രസീലിലും മെക്‌സിക്കോയിലും

New Update

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,493 പേര്‍. പുതിയതായി 1.29 ലക്ഷം പേര്‍ക്ക് കൂടി വിവിധ രാജ്യങ്ങളിലായി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ലോകത്ത് 3.92 ലക്ഷം പേരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആകെ 66.92 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 32.29 ലക്ഷം പേര്‍ രോഗമുക്തരായി. 30.69 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 55,379 പേരുടെ നില ഗുരുതരമാണ്.

Advertisment

publive-image

ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്. 24 മണിക്കൂറില്‍ 1,492 പേരാണ് മരിച്ചത്. 31,890 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 6.15 ലക്ഷമായി, മരണം 34,039. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലാണ്.

1,092 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ആകെ മരണം 11,729 ആയി. പുതിയതായി 3,912 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം ഒരുലക്ഷം (1.01) കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം നടന്ന അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയായി മരണനിരക്ക് കുറവാണ്. ഇന്നലെ 1,031 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയിലെ ആകെ മരണം 1.10 ലക്ഷമായി. 22,104 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 19.23 ലക്ഷമായി.

ബ്രസീല്‍, മെക്‌സിക്കോ, അമേരിക്ക എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഇന്ത്യയിലാണ്. 275 പേര്‍ മരിക്കുകയും പുതിയതായി 9,889 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ മരണം 6,363 ആയി. രോഗികളുടെ എണ്ണം 2.26 ലക്ഷം പിന്നിട്ടു.

റഷ്യ 169, യുകെ 176, ക്യാനഡ 139, പെറു 137, ഇറ്റലി 88, ചിലി 81, ഇറാന്‍ 59, ഫ്രാന്‍സ് 44, ജര്‍മ്മനി 37 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ ഇന്നലെ ഉണ്ടായ മരണങ്ങള്‍. ചൈനയില്‍ പുതിയതായി ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 32 പേരാണ് മരിച്ചത്. 1,975 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 611 പേര്‍ മരിച്ച സൗദിയില്‍ 93,157 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 23,581 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 68,965 പേര്‍ രോഗമുക്തരായി. 45 പേര്‍ ഇതുവരെ മരിച്ച ഖത്തറില്‍ ഇന്നലെ കൊവിഡ് മരണമൊന്നും ഉണ്ടായിട്ടില്ല. 63,741 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

യുഎഇയില്‍ ഇന്നലെ മൂന്ന് പേര്‍ മാത്രമാണ് മരിച്ചത്. ആകെ മരണം 273. രോഗബാധിതരുടെ എണ്ണം 37,018. കുവൈത്തില്‍ ആറുപേര്‍ മരിച്ചതോടെ 236 ആയി ആകെ മരണം. 29,767 പേര്‍ക്ക് ഇവിടെ ഇതുവരെ കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. ഒമാനില്‍ ഇന്നലെ മരണമൊന്നും ഉണ്ടായില്ല. അതേസമയം ബഹ്‌റൈനില്‍ ഒരാള്‍ ഇന്നലെ മരിച്ചു. 14,316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഒമാനില്‍ ഇതുവരെ 67 പേരാണ് മരിച്ചത്. ബഹ്‌റൈനിലാകട്ടെ 21 പേര്‍ മരിക്കുകയും 13,296 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

covid death corona virus
Advertisment