Advertisment

അവസാനമായി ഒരാഴ്ച മുമ്പ് ഫോണില്‍ സംസാരിച്ചതാണ്; അന്ന് അദ്ദേഹം വന്ദേ ഭാരത് മിഷനെക്കുറിച്ച് പ്രത്യാശയോടെയാണ് സംസാരിച്ചത്; എല്ലാ തവണയും വിളുക്കുമ്പോഴെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും; ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധു

New Update

നാഗ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പൈലറ്റ് ഡിസി സാഠേയെ കുറിച്ചുള്ള ഓര്‍മ്മകളുമായി സുഹൃത്ത്‌ നിലേഷ് സാഠേയുടെ കുറിപ്പ്. ബന്ധുവും അതിനുമപ്പുറം അത്മ സുഹൃത്തുമായിരുന്ന ദീപക്കിന്‍റെ മരണം വിശ്വസിക്കാനാവുന്നില്ല. അവസാനമായി ഒരാഴ്ച മുമ്പ് ഫോണില്‍ സംസാരിച്ചതാണ് അന്ന് അദ്ദേഹം വന്ദേ ഭാരത് മിഷനെക്കുറിച്ച് പ്രത്യാശയോടെയാണ് സംസാരിച്ചത്- നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

'ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയും വിളുക്കുമ്പോഴെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. 'വന്ദേ ഭാരത്' മിഷനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ദീപക് സാഠേ പറഞ്ഞത്.

സംഭാഷണത്തിനിടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, "ദീപക്, ആ രാജ്യങ്ങളിലേക്ക് യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ നിങ്ങൾ അങ്ങോട്ട് പോകുമ്പോള്‍ വിമാനം ശ്യൂനമായിരിക്കില്ലേ ? "ഓ, ഇല്ല. ഞങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല" എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അവനുമായുള്ള എന്റെ അവസാന സംഭാഷണം അതായിരുന്നു- നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.

എൺപതുകളുടെ തുടക്കത്തിൽ ദീപക് വ്യോമസേനയിൽ ആയിരുന്നപ്പോൾ ഒരിക്കല്‍ വിമാന അപകടത്തിൽപ്പെട്ടു. തലയോട്ടിക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ആറ് മാസം ആശുപത്രിയില്‍ കിടന്നു.

അദ്ദേഹം വീണ്ടും വിമാനം പറത്തുമെന്ന് ആരും കരുതിയില്ല. എന്നാൽ ദീപക്കിന്‍റെ ഇച്ഛാശക്തിയും പറക്കലിനോടുള്ള ആവേശവും അവനെ വീണ്ടും പൈലറ്റ് കുപ്പായമണിയിച്ചു. അതൊരു അത്ഭുതമായിരുന്നു- നിലേഷ് ഓര്‍ത്തെടുക്കുന്നു.

plane crash deepak sathe
Advertisment