Advertisment

ദീപികയോടൊപ്പം നടക്കാന്‍ ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു: രണ്‍ബീര്‍ കപൂര്‍

author-image
ഫിലിം ഡസ്ക്
New Update

മനീഷ് മല്‍ഹോത്രയുടെ ‘മിജ്‌വാന്‍ ഫാഷന്‍ ഷോ’യിലൂടെ ദീപികയെയും റണ്‍ബീറിനെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പ്രണയം തകര്‍ന്നതിന് ശേഷം ഇരുവരെയും ഒരുമിച്ച് കാണാറില്ലായിരുന്നു. അവാര്‍ഡ് ചടങ്ങില്‍ എപ്പോഴും ദീപികയോടൊപ്പം രണ്‍വീര്‍ സിങ് കാണും. റണ്‍ബീറാണെങ്കില്‍ കുറച്ചുകാലങ്ങളായി പൊതുചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

Advertisment

publive-image

ഇത്തവണ ഇരുവരെയും ഒന്നിപ്പിച്ചത് മനീഷ് മല്‍ഹോത്രയായിരുന്നു. അദ്ദേഹത്തിന്റെ പുത്തന്‍ വസ്ത്രശേഖരണം പ്രദര്‍ശിപ്പിക്കാന്‍ റണ്‍ബീറും ദീപികയും ഒരു മടിയുമില്ലാതെ മുന്നോട്ട് വരികയായിരുന്നു. റാമ്പിലെത്തുമ്പോള്‍ റണ്‍ബീറിന്റെ കൈപിടിച്ചാണ് ദീപിക നടന്നത്.

publive-image

ദീപികയോടൊപ്പമുള്ള നടത്തം തനിക്ക് എപ്പോഴും ഇഷ്ടമാണെന്ന് റണ്‍ബീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീപികയെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് റാമ്പില്‍ റണ്‍ബീര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

publive-image

publive-image

publive-image

Advertisment