Advertisment

ദീപിക- റണ്‍വീര്‍ വിവാഹം നവംബറില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ദീപിക പദുക്കോണും റണ്‍വീര്‍ സിങും വിവാഹിതരാകുന്നു. നവംബര്‍ 14, 15 ദിനങ്ങളില്‍ വിവാഹം നടക്കുമെന്നാണ് സൂചന.

publive-image

“ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ വിവഹാതിരാവുകയാണ്. സ്നേഹത്തിന്‍റെ ഇൗ അവിശ്വസനീയ യാത്രയിലും ആത്മാര്‍ഥമായ സൗഹൃദത്തിലും ഒത്തുചേരലിലും ഒപ്പം നിന്ന നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും ഒരുപാട് നന്ദി അറിയിക്കുന്നു”, ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.

ദീപിക- റണ്‍വീര്‍ ജോഡികളുടെ വിവാഹം സംബന്ധിച്ച കിംവദന്തികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് പല ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കാന്‍ ദീപികയും രണ്‍വീറും തയ്യാറായിരുന്നില്ല. 2016ലാണ് പ്രണയം തുറന്നു പറഞ്ഞ് ഇരുവരും രംഗത്തെത്തിയത്.

Advertisment