Advertisment

ഡി, കെ എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ച് ചാറ്റ്; അന്വേഷണം നീളുന്നത് ദീപിക പദുക്കോണിലേക്കും; മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണിനെയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെയും ചോദ്യം ചെയ്‌തേക്കുമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ഡി, കെ എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തതാണ് ദീപികയിലേക്കും അന്വേഷണം നീളാന്‍ കാരണം. ഡി എന്നത് ദീപികയും കെ എന്നത് ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയിലെ കരിഷ്മയുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.

കരിഷ്മയെയും ദീപികയെയും ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment