Advertisment

കടുത്ത വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ ദൈവങ്ങൾക്കും 'മാസ്ക്' ; വാരണാസി സിഗ്രയിലുള്ള ശിവപാർവതി ക്ഷേത്രത്തിൽ മൂക്കും വായുംമൂടി ദേവീ ദേവന്മാർ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വാരണാസി : കടുത്ത വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ ദൈവങ്ങൾക്കും മാസ്ക്. വാരണാസിയിലാണ് വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ മാസ്ക് ധരിച്ച ദേവീദേവന്മാരെ കാണുന്നത്. ക്ഷേത്ര പൂജാരികളാണ് ദേവീദേന്മാരെ മാസ്ക് അണിയിച്ചിരിക്കുന്നത്.

Advertisment

publive-image

വാരണാസി സിഗ്രയിലുള്ള ശിവപാർവതി ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ മുഖമാണ് ഇത്തരത്തിൽ മറച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ദൈവങ്ങൾക്ക് പുതപ്പ് നൽകുക, ഉത്സവത്തിന് പുതിയ വസ്ത്രങ്ങൾ നൽകുക അതുപോലെ തന്നെയാണ് വായു മലീനീകരണം നേരിടാൻ മാസ്കുകൾ നൽകുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരി പറയുന്നു.

ക്ഷേത്രത്തിലെ ശിവഭഗവാന്റെയും ദുർഗദേവിയുടെയും കാളിയുടെയും സായ് ബാബയുടെയും മൂക്കും വായും തുണി കൊണ്ട് മറച്ചിരിക്കുകയാണ്. ദീപാവലി മുതൽ പ്രദേശത്ത് വായു മലിനീകരണം അതിരൂക്ഷമാണ്. ഒറ്റ- ഇരട്ട വാഹന സ്കീം ഏർപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരിക്കുകയാണ്.

Advertisment